Kerala

ഇ പി ജയരാജൻ വിമാനത്തിനുള്ളിൽ മർദ്ദിച്ചെന്ന കേസ് ! യൂത്ത് കോൺഗ്രസ് പരാതിയിൽ എസ്ഐടി അന്വേഷണം

തിരുവനന്തപുരം : ഇൻഡിഗോ വിമാനത്തിൽ നടന്ന പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം നേതാവ് ഇ.പി. ജയരാജൻ മർദ്ദിച്ചെന്ന പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല . കേസിൽ ഇ.പി. ജയരാജനെ കുറ്റവിമുക്തനാക്കി മുൻ സർക്കാർ സമർപ്പിച്ച പോലീസ് റിപ്പോർട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് തുടരന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷയും ക്രമസാമാധാന പരിപാലനവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആയിരം ഹോം ഗാർഡുമാരെ ഉടൻ നിയമിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മാറുന്ന കാലാവസ്ഥയും അത്യാഹിതങ്ങളും നേരിടാൻ തക്കവണ്ണം പോലീസ്, ഫയർഫോഴ്സ് സേനകളിൽ ആധുനിക പരിഷ്‌കാരങ്ങൾ കൊണ്ടുവരും. ഇതിന്റെ ഭാഗമായി ഉയർന്ന കെട്ടിടങ്ങളിലെ തീപിടുത്തങ്ങൾ പ്രതിരോധിക്കാൻ ആവശ്യമായ അത്യാധുനിക സ്കൈ ലിഫ്റ്റുകൾ ഉടൻ വാങ്ങും. റസിഡൻസ് അസോസിയേഷനുകളുടെ സഹായത്തോടെ ജനങ്ങൾക്കായി സെൽഫ് ഡിഫൻസ് (ആത്മരക്ഷാ) സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും കുട്ടികൾക്ക് നീന്തൽ പരിശീലനം നിർബന്ധമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശരീരസൗന്ദര്യ മത്സര വിജയികൾക്ക് നിയമന മാനദണ്ഡങ്ങൾ ലംഘിച്ച് പോലീസിൽ ജോലി നൽകിയെന്ന പരാതിയിൽ സംസ്ഥാന പോലീസ് മേധാവിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ചെന്നിത്തല വ്യക്തമാക്കി. അർഹതയില്ലാത്ത ആർക്കും തന്നെ നിയമനം നൽകില്ലെന്നാണ് സർക്കാരിന്റെ ഉറച്ച തീരുമാനമെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

3 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

3 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

3 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

4 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

5 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

1 day ago