Kerala

പാവങ്ങളല്ലേ.. പല സാഹചര്യങ്ങളാല്‍ കുറ്റവാളികളായി പോയി..കൂലി കൂട്ടിയത് കുടുംബത്തെ രക്ഷിക്കാന്‍.. ജയില്‍ അന്തേവാസികള്‍ക്ക് ദിവസക്കൂലി കൂട്ടിയതിൽ വിചിത്ര ക്യാപ്‌സൂളുമായി ഇ പി ജയരാജന്‍

കണ്ണൂര്‍ : ജയില്‍ അന്തേവാസികള്‍ക്ക് ദിവസക്കൂലി കൂട്ടിയതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നതിനിടെ വിചിത്ര ക്യാപ്സ്യൂളുമായി കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. അന്തേവാസികൾ പാവങ്ങളല്ലേ എന്നും പല സാഹചര്യങ്ങളാല്‍ കുറ്റവാളികളായി പോയതാണെന്നും കൂലി കൂട്ടിക്കൊടുത്തത് അവരുടെ കുടുംബങ്ങളെ രക്ഷിക്കാനാണെന്നുമായിരുന്നു ഇ പിയുടെ പ്രതികരണം. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ നടത്തിയ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.

‘അവര്‍ പാവങ്ങളല്ലേ. പല സാഹചര്യങ്ങളാല്‍ കുറ്റവാളികളായി പോയി. ആ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നു. അവരുടെ വേതനം വര്‍ധിപ്പിക്കുന്നതിന് എന്തിനാണ് എതിര്‍ക്കുന്നത്. അതിനെ എതിര്‍ക്കുന്നത് തികച്ചും തെറ്റായ നിലപാടാണ്. തൊഴിലുറപ്പ് മേഖലയില്‍ പ്രതിദിന വേതനം 369 രൂപയാണ്. അത് വര്‍ധിപ്പിക്കാത്തത് കേന്ദ്രസര്‍ക്കാരാണ്. നിങ്ങള്‍ അത് കേന്ദ്രസര്‍ക്കാരിനോടല്ലേ പറയേണ്ടത്. വര്‍ധിപ്പിക്കുമ്പോള്‍ മിനിമം വേതനം കൊടുക്കണം. അത് കേന്ദ്രസര്‍ക്കാരിനോട് പറയാതെ, ഇവിടെ ഈ ജയിലില്‍ കിടക്കുന്നവരുടെ ചില്ലറ പൈസ വര്‍ധിപ്പിച്ച് കൊടുത്തപ്പോള്‍ ജയിലില്‍ അത്യാവശ്യമായി എന്തെങ്കിലും സോപ്പോ മറ്റോ വാങ്ങുന്നത് ഈ കൂലി കൊണ്ടാണ്. അത് കാലോചിതമായി പരിഷ്‌കരിക്കുന്നതാണ്. ആ നടപടിയെ എന്തിനാണ് വിമര്‍ശിക്കുന്നത്. എന്തുകാര്യത്തിനാണ്. ഇത്തരം വിമര്‍ശനം വന്നാല്‍ ഒരു സര്‍ക്കാര്‍ എന്താണ് ചെയ്യുക. അതിനകത്ത് ഇടപെടുകയല്ലേ ചെയ്യുക. എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത്. കുറഞ്ഞ വേതനം വര്‍ധിപ്പിക്കാനല്ലേ പറയേണ്ടത്.’ – ഇ പി ജയരാജന്‍ പറഞ്ഞു.

B4 Admin

Recent Posts

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

8 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

8 hours ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

9 hours ago

ഓസ്‌ട്രേലിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യ ദീപാവലി ആഘോഷം: വർണാഭമായ പരിപാടികളോടെ ചരിത്രനിമിഷം

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…

9 hours ago

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരൻ അറസ്റ്റിൽ, ലഹരി ഉപയോഗത്തിലും അന്വേഷണം

എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…

10 hours ago

രാജമാണിക്യത്തിന്റെ വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ ദുരൂഹതയോ? പരിശോധനയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം: രണ്ട് മാസത്തേക്ക് പവർകട്ടില്ലെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…

10 hours ago