gold
എറണാകുളം : സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണക്കടത്ത്. 73 പവന്‍ സ്വര്‍ണ്ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി, സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയില്‍ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമിച്ചത്.
വിമാനത്താവളത്തിൽ പരിശോധനകള്‍ കര്‍ശനമാക്കിയതോടെ സ്വര്‍ണ്ണക്കടത്തിനു പുതിയ വഴികളാണ് ഇപ്പോൾ തേടിയിരിക്കുന്നത്. ഇത്തവണ സ്വര്‍ണ്ണം കടത്തിയത് മദ്യക്കുപ്പിയിലാണ്. ജോണി വാക്കര്‍ ബ്ലാക് ലേബല്‍ മദ്യക്കുപ്പിയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള നീക്കവും നെടുമ്പാശേരിയില്‍ കസ്റ്റംസ് തടഞ്ഞു. ഇപ്രകാരം കടത്തിയ 73 പവന്‍ സ്വര്‍ണ്ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.
23 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ്ണമാണിത്. സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയില്‍ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. വിദേശത്തുനിന്നു നാട്ടിലേക്കു വരുന്നവര്‍ മദ്യക്കുപ്പികള്‍ കൊണ്ടുവരുന്നതു പതിവാണ്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ജോണി വാക്കര്‍ ബ്ലാക് ലേബലില്‍ സ്വര്‍ണ്ണം കടത്താനുള്ള ശ്രമം. പേസ്റ്റ് രൂപത്തിലാക്കി കുപ്പിയില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച സ്വര്‍ണ്ണം ഒറ്റനോട്ടത്തില്‍ കണ്ടെത്താനാകാത്ത അവസ്ഥയിലായിരുന്നു.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…