Thursday, January 1, 2026

എറണാകുളവും പൂട്ടും? മുന്നറിയിപ്പുണ്ടാകില്ലെന്ന് മന്ത്രി

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ കണ്ടയ്നമെന്റ് സോണുകളിൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. ഇതിനായി പ്രത്യക ആലോചന നടത്തില്ലെന്നും, വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞാൽ ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ജില്ലയിൽ ഗുരുതരമായ സ്‌ഥിതിയാണ്. നഗരപരിധിയിലെ നിയന്ത്രിത മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ആലോചനകളിലാണ് ജില്ല ഭരണകൂടം.

അതേസമയം ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടൊണ് ജനറൽ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായത്. ശനിയാഴ്ച മുതൽ ഇയാളെ ചികിത്സിച്ച ജനറൽ മെഡിക്കൽ,കാർഡിയോളജി വിഭാഗങ്ങളിൽ അടച്ചിട്ടു.ഇയാളുടെ എം ജി റോഡിലെ ജ്യൂസ് കടയിലെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാളെയും പരിശോധനയ്ക്ക് വിധേയനാക്കിയത്.

Related Articles

Latest Articles