ദില്ലി: സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്‌സിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദ് വിമാനക്കമ്പനിയും രംഗത്ത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര വിമാനക്കമ്പനിയാണ് ഇത്തിഹാദ്.
ജെറ്റ് എയര്‍വേയ്സ് സ്വന്തമാക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ ഇത്തിഹാദും അപേക്ഷ നല്‍കിക്കഴിഞ്ഞു. വെള്ളിയാഴ്ച വരെയായിരുന്നു ലേലത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. നിലവില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ ചെറിയൊരു ശതമാനം ഓഹരികള്‍ ഇത്തിഹാദിന്റെ കൈവശമുണ്ട്.
മലയാളി വ്യവസായി എം.എ യൂസഫലിയുടെ മധ്യസ്ഥതയില്‍ ഇത്തിഹാദും ജെറ്റ് എയര്‍വേയ്‌സുമായി ചര്‍ച്ചകള്‍ നടന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെറ്റിന്റെ മുഴുവന്‍ ഓഹരികളും വാങ്ങാന്‍ ഇത്തിഹാദിന് പദ്ധതിയില്ലെന്നാണ് സൂചന.
അബുദാബി രാജകുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യൂസഫലി ജെറ്റ് എയര്‍വേയ്‌സില്‍ കാര്യമായ മുതല്‍മുടക്കിന് തയ്യാറായേക്കും. 2013ല്‍ യൂസഫലിയുടെ നേതൃത്വത്തില്‍ ജെറ്റ് എയര്‍വേയ്‌സും ഇത്തിഹാദും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടിരുന്നില്ല.
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…