International

ഊരിയെടുക്കാനാവുന്ന ബാറ്ററികളിലേക്ക് തിരികെ മടങ്ങണമെന്ന് യൂറോപ്യൻ യൂണിയൻ ! നെഞ്ചിടിപ്പോടെ സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ

സ്മാര്‍ട്‌ഫോണുകളിൽ ഊരിയെടുക്കാനാവുന്ന ബാറ്ററികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പഴയ സമ്പ്രദായം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍ ജനപ്രതിനിധികള്‍. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമം പരിഷ്‌കരിക്കുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ യൂറോപ്യന്‍ യൂണിയനിലെ 587 പാര്‍ലമെന്റ് അംഗങ്ങള്‍ സ്മാര്‍ട്‌ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും റിമൂവബിള്‍ ബാറ്ററി തിരികെ കൊണ്ടുവരുന്നതിനെ അനുകൂലിച്ചപ്പോള്‍ ഒമ്പത് പേര്‍ മാത്രമാണ് എതിര്‍ത്തത്. ഇലക്ട്രോണിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നിയമം പ്രാബല്യത്തില്‍ വരുത്തിയാൽ ഉപഭോക്താക്കള്‍ക്ക് എളുപ്പം ഊരിമാറ്റാനാവും വിധം ഉപകരണങ്ങളില്‍ ബാറ്ററി സ്ഥാപിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവും. എന്നാൽ ഈ നിയമം നിലവില്‍ വരണമെങ്കില്‍ 2027 എങ്കിലും ആകണം എന്നാണ് ലഭിക്കുന്ന വിവരം.

നിയമം നടപ്പിലായാൽ സ്മാര്‍ട്‌ഫോണുകളുടെ നിലവിലുള്ള രൂപകല്‍പനയിലും നിര്‍മാണ രീതികളിലും വലിയ മാറ്റങ്ങള്‍ തന്നെ നിർമ്മാതാക്കൾക്ക് കൊണ്ടുവരേണ്ടതായി വരും. ഉപകരണങ്ങളുടെ കനംവും ഭാരവും കുറയ്ക്കാനും വാട്ടര്‍ റെസിസ്റ്റന്‍സ് വര്‍ധിപ്പിക്കാനുമെല്ലാം കൂടിയാണ് മിക്ക കമ്പനികളും ഇന്‍ബില്‍റ്റ് ബാറ്ററികള്‍ ഉപയോഗിക്കുന്നത്. ബാറ്ററി ക്രമീകരിച്ച ശേഷം ബാക്ക് പാനലുകള്‍ പശ വെച്ച് ഒട്ടിക്കുന്ന രീതിയാണിപ്പോള്‍. ഈ രീതി മാറ്റി പഴയ രീതിയിലേക്ക് മാറ്റണമെങ്കിൽ, ബാക്ക് പാനലിൽ മാറ്റങ്ങൾ വരുത്തണം കൂടാതെ പ്രത്യേകം ഉപകരണങ്ങളും പരിശീലനവും ആവശ്യമാണ്.

ഈ നിയമം യൂറോപ്യന്‍ യൂണിയന് മാത്രം വേണ്ടിയുള്ളതാണെങ്കിലും കമ്പനികള്‍ക്ക് ആ മേഖലയ്ക്ക് മാത്രമായി ഉല്‍പന്നങ്ങള്‍ പ്രത്യേകം ഇറക്കുക ബുദ്ധിമുട്ടാകും. നേരത്തെ യുഎസ്ബി ടൈപ്പ് സി നിര്‍ബന്ധിതമാക്കാനുള്ള നിയമം യൂറോപ്പ്യൻ യൂണിയൻ നിര്‍ബന്ധമാക്കിയപ്പോള്‍ അത് ആഗോള തലത്തില്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

Anandhu Ajitha

Recent Posts

ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് പിന്നില്‍ മൊസാദ്? സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഇസ്രായേലിന്റെ രഹസ്യ ഏജന്‍സി!

ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടേയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയന്റേയും മരണത്തിന് പിന്നില്‍ ഇസ്രായേലിന്റെ രഹസ്യ ഏജന്‍സിയായ മൊസാദാണോ…

16 mins ago

കലാസൃഷ്ടികൾ 33 വർഷക്കാലം സ്വന്തം കുടുംബത്തിൽ നിന്നു പോലുംമറച്ചുവെച്ച ഒരു കലാകാരൻ

33 വർഷക്കാലം ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിച്ച വൃദ്ധൻ ! മരണശേഷം വീട് തുറന്നവർ ആ കാഴ്ച കണ്ട് ഞെട്ടി

45 mins ago

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

10 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

10 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

10 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

11 hours ago