Tuesday, December 16, 2025

ഫെബ്രുവരി പകുതിയായിട്ടും തണുപ്പിനെ പ്രണയിച്ച് മൂന്നാർ !! പാമ്പാടും ഷോലയിൽ രേഖപ്പെടുത്തുന്നത് ഒന്നു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് താപനില;സഞ്ചാരികളുടെ കുത്തൊഴുക്ക് തുടരുന്നു

മൂന്നാർ : തണുപ്പുകാലം കഴിഞ്ഞു ഫെബ്രുവരി പകുതിയായിട്ടും മൂന്നാർ മേഖലയിൽ അതിശൈത്യ കാലാവസ്ഥ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസാണ് തുടർച്ചയായി അതിരാവിലെ രേഖപ്പെടുത്തുന്ന താപനില.

തോട്ടം മേഖലകളായ കുണ്ടള, തെന്മല, ലക്ഷ്മി, ചിറ്റുവര, ചെണ്ടുവര, എല്ലപ്പെട്ടി ചൊക്കനാട് ,പാമ്പാടും ഷോല എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ഒന്ന് മുതൽ മൂന്നു വരെ ഡിഗ്രി സെൽഷ്യസാണ് താപനില. അഞ്ചു വർഷത്തിനിടയിൽ ആദ്യമായാണ് ഫെബ്രുവരി മാസത്തിൽ താപനില ഇത്രയധികം താഴ്ന്നത് എന്ന് പ്രദേശവാസികൾ പറഞ്ഞു.

കഴിഞ്ഞ മാസം പത്തു ദിവസം വരെ മൂന്നാർ മേഖലയിൽ താപനില മൈനസ് നാലു വരെയെത്തിയിരുന്നു. ഈ ദിവസങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ടായി. ജനുവരി 28ന് മൂന്നാർ ടൗണിൽ പൂജ്യം ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ താപനില. മൂന്നാറിന്റെ സമീപ പ്രദേശങ്ങളായ പള്ളിവാസൽ, ആനച്ചാൽ, തോക്കു പാറ, കല്ലാർ എന്നിവിടങ്ങളിലും ഒരാഴ്ചയായി തണുപ്പ് ശക്തമാണ്.

വരും ദിവസങ്ങളിൽ മേഖലയിലെ തണുപ്പ് കുറയുമെന്ന് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടു

Related Articles

Latest Articles