Rape-case-up
കാസർകോട്: ഒരേ സ്കൂളിലെ (School) ഏഴ് വിദ്യാർത്ഥിനികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 2 സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവന്, മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കൽ, അമ്പലത്തറ സ്റ്റേഷനുകളിലായി ആകെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പീഡനത്തിന് ഇരയായ മൂന്നു പെൺകുട്ടികളുടെ പരാതിയിൽ അറസ്റ്റിലായ മാധവൻ, മണി എന്നിവരെ കൂടാതെ ഒരാൾക്കെതിരെയും പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായത്. ഒരേ സ്കൂളിലെ ഏഴ് പെൺകുട്ടികളാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം പുറത്തറിയിച്ചത്.
ഒരു സ്കൂളിലെ ഏഴ് വിദ്യാർത്ഥിനികളാണ് വർഷങ്ങൾക്ക് മുമ്പ് വ്യത്യസ്ത സാഹചര്യങ്ങളിൽ ലൈംഗിക പീഡനത്തിന് ഇരയായത്. സ്കൂൾ കുട്ടികൾക്കായി നടത്തിയ പോക്സോ ബോധവൽക്കരണ ക്ലാസിനിടെയാണ് ആർക്കെങ്കിലും നേരെ പീഡന ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് പറഞ്ഞാൽ അവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളാമെന്ന് ക്ലാസെടുത്ത ഉദ്യോഗസ്ഥൻ ഉറപ്പ് നൽകിയത്. അഞ്ച്, ആറ് ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പെൺകുട്ടികളെ അയൽവാസികളും അകന്ന ബന്ധത്തിൽപ്പെട്ടവരും പീഡനത്തിനിരയാക്കിയത്.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…
രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…
ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി…