Sunday, September 27, 2026

ഒരു സ്കൂളിലെ ഏഴ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; സഹോദരന്‍മാര്‍ അറസ്റ്റില്‍; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത് കൗൺസിലിംഗിനിടെ

കാസർകോട്: ഒരേ സ്‌കൂളിലെ (School) ഏഴ് വിദ്യാർത്ഥിനികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 2 സഹോദരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു.പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവന്‍, മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കൽ, അമ്പലത്തറ സ്റ്റേഷനുകളിലായി ആകെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പീഡനത്തിന് ഇരയായ മൂന്നു പെൺകുട്ടികളുടെ പരാതിയിൽ അറസ്റ്റിലായ മാധവൻ, മണി എന്നിവരെ കൂടാതെ ഒരാൾക്കെതിരെയും പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായത്. ഒരേ സ്‌കൂളിലെ ഏഴ് പെൺകുട്ടികളാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം പുറത്തറിയിച്ചത്.

ഒരു സ്‌കൂളിലെ ഏഴ് വിദ്യാർത്ഥിനികളാണ് വർഷങ്ങൾക്ക് മുമ്പ് വ്യത്യസ്‌ത സാഹചര്യങ്ങളിൽ ലൈംഗിക പീഡനത്തിന് ഇരയായത്. സ്‌കൂൾ കുട്ടികൾക്കായി നടത്തിയ പോക്‌സോ ബോധവൽക്കരണ ക്ലാസിനിടെയാണ് ആർക്കെങ്കിലും നേരെ പീഡന ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് പറഞ്ഞാൽ അവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളാമെന്ന് ക്ലാസെടുത്ത ഉദ്യോഗസ്ഥൻ ഉറപ്പ് നൽകിയത്. അഞ്ച്,​ ആറ് ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പെൺകുട്ടികളെ അയൽവാസികളും അകന്ന ബന്ധത്തിൽപ്പെട്ടവരും പീഡനത്തിനിരയാക്കിയത്.

Related Articles

Latest Articles