മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കയിലെ പ്രസംഗത്തിനെ വലിച്ചുകീറി അല്‍ഫോണ്‍സ് കണ്ണന്താനം. മുസ്ലിം ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്നാണ് അൽഫോൺസ് കണ്ണന്താനം തുറന്നടിച്ചത്. ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. തീവ്രവാദത്തെ കുറിച്ചും, മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസ് ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ല. പിന്നെ എങ്ങിനെയാണ് ലീഗ് മതേതരപാര്ട്ടിയാവുകയെന്നും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും അൽഫോൺസ് കണ്ണന്താനം തുറന്നടിച്ചു.
ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുല്‍ ഗാന്ധിയുടെ മറുപടിയിലാണ് വീണ്ടും അബദ്ധം വിളമ്പിയിരിക്കുന്നത്. ഇത് ദേശീയ തലത്തില്‍ ബിജെപി ആയുധമാക്കുകയാണ്. മുസ്ലീംലീഗ് പരിപൂര്‍ണ്ണമായും മതേതര പാർട്ടിയാണ്. മതേതരമല്ലാത്തതായി ഒന്നും മുസ്ലിംലീഗില്‍ ഇല്ല. മതേതരമല്ലാത്ത ഒരു സമീപനവും ലീഗില്‍ നിന്നുണ്ടായിട്ടില്ല. അഭിമുഖം നടത്തിയ ആള് ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ല ഇതായിരുന്നു വാഷിംഗ്ഡണ്ണിലെ നാഷണല്‍ പ്രസ്ക്ലബില്‍ നടന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. ബി ജെ പിയേയും മുസ്ലീം ലീഗിനെയും താരതമ്യം ചെയ്തുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
രാഹുല്‍ ഗാന്ധിയുടെ ഈ വിവാദ പ്രസ്താവനയ്ക്ക് എതിരെ ആര്‍എസ്എസ് മേധാവിയും രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരം നല്‍കരുതെന്ന് മോഹന്‍ ഭാഗവത് പ്രതികരിച്ചു. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ കാരണക്കാരായ ജിന്നയുടെ മുസ്ലീം ലീഗാണ് രാഹുല്‍ ഗാന്ധിക്ക് മതേതര പാര്‍ട്ടി. രാഹുല്‍ ഗാന്ധിക്ക് വായനക്കുറവുണ്ട്. രാഹുലില്‍ നിന്നും കപടതയും കുടിലതയുമാണ് പുറത്ത് വരുന്നത്. മാത്രമല്ല വയനാട്ടില്‍ സ്വീകാര്യത ഉറപ്പാക്കാനുമാണ് രാഹുല്‍ ശ്രമിക്കുന്നത് എന്ന് അമിത് മാളവ്യ തുറന്നടിച്ചു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് മുസ്ലിങ്ങളും സിഖുകാരും കൂട്ടക്കൊലയ്ക്ക് ഇരയായതായി അസദുദ്ദീന്‍ ഒവൈസി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതികരിച്ചത്.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…