Kerala

അവൻ നാട്ടിൽ വളരട്ടെ ! കുട്ടിക്കൊമ്പൻ കൃഷ്ണയെ കാണാൻ അമ്മയാന ഉൾപ്പെടുന്ന കാട്ടാനക്കൂട്ടമെത്തി; ഏവരെയും നിരാശരാക്കി പൊന്നോമനയെ നാട്ടിൽ വിട്ട് തിരികെ കാടുകയറി; കൃഷ്ണയെ ഷെൽറ്ററിലേക്ക് മാറ്റും

അ​ഗളി:അമ്മയാനയുടെ അടുത്തുനിന്ന് കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തിയ കാട്ടാനക്കുട്ടിയെ അമ്മയാന എത്തിയിട്ടും കൂടെ കൊണ്ട് പോയില്ല.വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഈകാര്യത്തിൽ വലിയ നിരാശയാണ് നിലനിൽക്കുന്നത്.കൃഷ്ണയെ സൂക്ഷിച്ചിരുന്ന കൂട് തകര്‍ത്ത് തള്ളയാന കൊണ്ടുപോകുമെന്ന വനംവകുപ്പിന്‍റെ നിരീക്ഷണത്തിന് വിപരീതമായിരുന്നു തള്ളയാനയുടെ നടപടി.കുട്ടിയാന എന്ന എല്ലാ പരിഗണനയും നൽകിക്കൊണ്ടാണ് വനപാലകർ ആനയെ സംരക്ഷിക്കുന്നത്.’അമ്മ എത്തിയിട്ടും കൂടെ കൊണ്ട് പോകാത്ത സാഹചര്യത്തിൽ കാട്ടാനക്കുട്ടിയെ കൃഷ്ണ വനത്തിലെ ബൊമ്മിയാംപ്പടിയിലെ കാട്ടിലേക്ക് മാറ്റുകയാണ്.കുട്ടിയാനയെ അമ്മയാന കൂടെ കൂട്ടാൻ ഇനി സാധ്യത വളരെ കുറവാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇതോടെയാണ് കൃഷ്ണയെ മാറ്റുന്നത്.

വ്യാഴാഴ്ചയാണ് അമ്മയാനയുമായി ഒരു വയസ്സുള്ള കുട്ടിക്കൊമ്പൻ കാടിറങ്ങിവന്നത്. ജനവാസമേഖലയിൽ കുട്ടിക്കൊമ്പനെ തനിച്ചാക്കി അമ്മയാന കാടുകയറുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാനക്കുട്ടിയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്കൊമ്പനായി വനംവകുപ്പ് താത്ക്കാലിക കൂടൊരുക്കുകയായിരുന്നു.അമ്മയെ കണ്ടെത്തി കാട്ടാനക്കുട്ടിയെ ഒപ്പം ചേർത്ത് ആനക്കൂട്ടത്തെ വനപാലകർ കാടു കയറ്റിയിരുന്നു. എന്നാൽ, വൈകീട്ടോടെ കാട്ടാനക്കുട്ടി കാടിറങ്ങുകയായിരുന്നു. വീണ്ടും കാട്ടിലേക്ക്‌ വിടാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും അതും വിജയിച്ചില്ല. കാട്ടാനയെ കാടുകയറ്റുന്നത് കാണാൻ ആളുകൾ കൂടിയതാണ് പ്രശ്നമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

5 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

6 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

6 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

15 hours ago