India

MI-17 V5; റഷ്യയിൽ നിന്നും വന്ന അതിഥികൾ;അധികം അപകട ചരിത്രമില്ല;പ്രധാനമന്ത്രി അടക്കം വിഐപികൾ സഞ്ചരിക്കുന്ന വ്യോമസേനയുടെ വിശ്വസ്ത ചോപ്പർ

രാജ്യത്തിന്റെ സംയുക്ത സേന മേധാവി ബിപിൻ റാവത്ത് (BIPIN RAWAT)സഞ്ചരിച്ച MI-17 V5 ഹെലികോപ്ടർ ഇന്ത്യൻ വ്യോമ സേനയുടെ അത്യാധുനിക ഹെലികോപ്ടറുടെ ശ്രേണിയിൽ പെടുന്നതാണ്.

എന്നാൽ സാധാരണഗതിയിൽ മോശം കാലാവസ്ഥയിലും നന്നായി പ്രവർത്തിക്കുന്ന ചോപ്പർ. കൂനൂരിൽ സംഭവിച്ചത് എന്തെന്ന് ഇനി അന്വേഷണത്തിൽ തെളിയാൻ ഇരിക്കുന്നതേയുള്ളു.

ആളുകളെ മാത്രമല്ല , ചരക്കുകൊണ്ടുപോകാനും ഉപകരണങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനും ഉപയോഗിക്കുന്നു. വ്യോമസേനാംഗങ്ങളെ തന്ത്രപരമായ വ്യോമാക്രമണങ്ങൾക്ക് ഇറക്കാനും ശേഷി.

ആധുനിക ഏവിയോണിക്‌സ് സംവിധാനങ്ങൾ. ഏതുതരം പ്രദേശത്തും, മോശം കാലാവസ്ഥയിലും, രാത്രിയോ പകലോ ഓപ്പറേറ്റ് ചെയ്യാനുള്ള മികവ്. ചരക്ക് കൊണ്ടുപോകാൻ മാത്രമല്ല, സേനയെ ഓപ്പറേഷനുകൾക്ക് സഹായിക്കാനും ഉപയോഗിക്കുന്നു.

അതിനൊപ്പം രാജ്യത്തുടനീളം രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മികച്ച സഹായം. സുളൂർ വ്യോമത്താവളത്തിൽ മുഖ്യമായി MI-17 V5 ഹെലികോപ്ടറുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.

സോവിയറ്റ് ഡിസൈനിലുള്ള ഹെലികോപ്ടർ രാത്രിയിലും, മോശം കാലാവസ്ഥയിലും മുൻകൂട്ടി തയ്യാറാകാത്ത സൈറ്റുകളിലും ഇറക്കാം എന്ന സവിശേഷതയുണ്ട്. 13,000 കിലോയാണ് പരമാവധി ഭാരശേഷി. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ പറക്കും.

ഏതാനും വർഷം മുമ്പാണ് റഷ്യയിൽ നിന്ന് 80 എം 17 ഹെലികോപ്ടറുകൾ ഇന്ത്യ വാങ്ങിയത്. പ്രധാനമന്ത്രി അടക്കം വിഐപികളുടെ യാത്രയ്ക്ക് വരെ ഉപയോഗിക്കുന്ന വിശ്വസ്തമായ ഹെലികോപ്ടർ. M 17 V5 ന്റെ അവസാന ബാച്ച് 2018 ലാണ് എത്തിയത്.

അതേസമയം 2019 ൽ ജമ്മു-കശ്മീരിൽ ഉണ്ടായ അപകടം കൂടാതെ കാര്യമായ അപകടങ്ങളില്ല. പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലെ ബാലാക്കോട്ടില് ഇന്ത്യ വ്യോമാക്രമണം നടത്തിയതിന്റെ പിന്നാലെയായിരുന്നു ആ അപകടം.

പാക് വിമാനമെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യൻ ഭാഗത്ത് നിന്നുമുള്ള ആക്രമണത്തിലാണ് അന്ന് MI17V5 തകർന്നത്.

MI – 17 കൂടാതെ വ്യോമസേന ചിനൂക്ക് ഹെല്‌കോപ്ടറുകൾ ഉപയോഗിക്കുന്നു. ഇത് സമീപകാലത്ത് ബോയിങ്ങിൽ നിന്ന് വാങ്ങിയതാണ്.

ഹിമാലയം അടക്കം ഉയർന്ന പ്രദേശങ്ങളിലെ ഓപ്പറേഷനുകൾക്കാണ് ചിനൂക്ക് വേണ്ടി വരുന്നത്. C 17ഗ്ലോബ് മാസ്റ്റർ,. II 76, AN 32 എന്നീ ഹെലികോപ്ടറുകളും ശേഖരത്തിലുണ്ട്.

B4 Admin

Recent Posts

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

7 minutes ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

12 minutes ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

28 minutes ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

2 hours ago

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

15 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

15 hours ago