ബീഹാര്‍: ബിഹാറിൽ മുസാഫിര്‍പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഞ്ച് യന്ത്രങ്ങളാണ് ഹോട്ടലിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നതെന്ന് എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ബാലറ്റ് യൂണിറ്റ്, ഒരു കണ്‍ട്രോള്‍ യൂണിറ്റ്, രണ്ട് വിവിപാറ്റ് യന്ത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി 16 മണ്ഡലങ്ങള്‍ ബീഹാറിൽ തിരഞ്ഞെടുപ്പിന് ബാക്കി നില്‍ക്കെയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. സെക്ടർ ഉദ്യോഗസ്ഥനായ അവദേഷ് കുമാറിന്‍റെ പക്കൽ നിന്നുമാണ് യന്ത്രങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്.
ഏതെങ്കിലും ബൂത്തുകളിൽ കേടാകുന്ന യന്ത്രങ്ങൾക്ക് പകരം എത്തിക്കാൻ നൽകിയിരുന്ന യന്ത്രങ്ങളാണ് ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചിരിക്കുന്നത്. യന്ത്രങ്ങൾ ഹോട്ടലിൽ സൂക്ഷിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി എടുക്കുമെന്ന് ജില്ല കളക്ടർ വ്യക്തമാക്കിയിരിക്കുകയാണ്.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…