പത്തനംതിട്ട: അനധികൃത വിദേശ മദ്യ വില്പന നടത്തിയ വിമുക്ത ഭടൻ അറസ്റ്റിൽ. പത്തനംതിട്ട തലയാർ സ്വദേശിയായ സുരേഷ് കുമാറാണ് പിടിയിലായത്. എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യമാണ് ഇയാളിൽ നിന്നും സംഘം പിടിച്ചെടുത്തത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുഉള്ള സംഘമാണ് വിമുക്ത ഭടനെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി 23 കുപ്പി മദ്യമാണ് ഉണ്ടായിരുന്നത്. ഏകദേശം 17 ലിറ്ററോളം വരുമെന്ന് പൊലീസ് പറഞ്ഞു. ഡ്രൈ ഡേ ദിനത്തിൽ അടക്കം ആവശ്യക്കാർക്ക് മുന്തിയ വിലയ്ക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു നൽകുന്നതിനിടെയാണ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലാവുന്നത്.

