ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി. കേസില്‍ അറസ്റ്റിലായേക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് നടൻ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമർപ്പിച്ചിരുന്നത്.എന്നാൽ കേസിൽ എക്സൈസ് ഇതുവരെയും ശ്രീനാഥ് ഭാസിയെ നിലവിൽ പ്രതി ചേർത്തിട്ടില്ലെന്ന വ്യക്തമായ സാഹചര്യത്തിലാണ് നടന്റെ നീക്കം.
ആലപ്പുഴയിൽ 2 കോടി വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂര്‍ സ്വദേശിനി തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന)യെയും ആലപ്പുഴ സ്വദേശി കെ. ഫിറോസിനെയും എക്സൈസ് അറസ്റ്റുചെയ്തത്. സിനിമ, ടൂറിസം മേഖലയിലുള്ളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളുടെ പേര് തസ്ലിമ വെളിപ്പെടുത്തിരുന്നു. അറസ്റ്റ് ഭയന്ന് ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. എന്നാൽ കേസിൽ പ്രതി ചേർക്കുക പോലും ചെയ്തിട്ടില്ലെന്ന് അറിഞ്ഞതോടെ നടൻ ഹർജി പിൻവലിക്കുകയായിരുന്നു.

