വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.കൃത്യമായ വ്യായാമത്തിലൂടെ ശരീരത്തില്‍ ഉണ്ടാകുന്ന അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കാൻ കഴിയും. ഇതുവഴി ഹൃദയത്തെയും ആരോഗ്യപൂര്‍ണ്ണമായി തുടരും. തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരും അമിത വണ്ണമുള്ളവരും ദിവസവും വ്യായാമം ശീലമാക്കണം. എന്നാല്‍ പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം വര്‍ക്കൗട്ട് ചെയ്യുന്നത് .
വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ഉന്മേഷവും സന്തോഷവും നല്‍കുന്നു. വ്യായാമം ചെയ്യുമ്ബോള്‍ ശ്രദ്ധിക്കണം. വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെണെന്ന് ശ്രദ്ധിക്കാം..
അതിരാവിലെ വ്യായാമം ചെയ്യുന്നതാണ് നല്ലത്. രാവിലെ സമയമില്ലാത്തവര്‍ക്ക് വൈകുന്നേരവും വ്യായാമം ചെയ്യാം. വ്യായാമങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ ആദ്യത്തെ 5-10 മിനിറ്റുകള്‍ വാം അപ്പ് ചെയ്യാന്‍ ശ്രദ്ധിക്കണം. യോഗ, നടത്തം, ഓട്ടം, നീന്തല്‍ ഇങ്ങനെയുള്ള വ്യായാമങ്ങള്‍ ഏത് പ്രായത്തിലുള്ളവര്‍ക്കും ചെയ്യാവുന്നതാണ്. എന്നാല്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് കുറച്ച് കൂള്‍ ടൗണ്‍ എക്‌സര്‍സൈസുകള്‍ ചെയ്യേണ്ടതാണ്.
പ്രമേഹരോഗികള്‍ക്കും വ്യായാമങ്ങള്‍ ചെയ്യാം. എന്നാല്‍ വ്യായാമം തുടങ്ങുന്നതിന് മുന്‍പ് ജ്യൂസോ മറ്റോ കഴിക്കണം. ആര്‍ത്തവ ദിവസങ്ങളില്‍ വ്യായാമം നിര്‍ത്തിവയ്ക്കുന്നതിന് പകരം സിംപിളായ ഏതെങ്കിലും എക്സൈസുകള്‍ ചെയ്യാം. ഗര്‍ഭിണികള്‍ക്കും ചെറിയ രീതിയിലുള്ള എക്സര്‍സൈസുകള്‍ അഞ്ചാം മാസം വരെ ചെയ്യുന്നതിന് കുഴപ്പമില്ല. എന്നാല്‍ അതിന് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വ്യായാമങ്ങള്‍ ചെയ്യാവു.

