കുവൈത്ത് സിറ്റി: കുവൈത്തില് പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. ബാച്ചിലേഴ്സിനുള്ള താമസ സ്ഥലത്താണ് 47 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മരണപ്പെട്ടയാളെക്കുറിച്ചും സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുമുള്ള വിവരങ്ങള് അധികൃതര് പുറത്തുവിട്ടിട്ടില്ല. മൃതദേഹം ഫോറന്സിക് പരിശോധനയ്ക്കായി മാറ്റി.
മരണം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില് പൊലീസും പാരാമെഡിക്കല് സംഘവും ക്രമിനല് എവിഡന്സ് വകുപ്പില് നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരണപ്പെട്ടയാളുടെ വായില് നിന്ന് രക്തം പുറത്തുവന്ന നിലയിലായിരുന്നു. കൊലപാതകമാവാനുള്ള സാധ്യത അന്വേഷണ ഉദ്യോഗസ്ഥര് തള്ളിക്കളഞ്ഞിട്ടില്ല. എന്നാല് രക്തസ്രാവം കാരണമായോ അല്ലെങ്കില് മയക്കുമരുന്നോ വിഷമോ പോലുള്ളവ അമിതമായി ഉപയോഗിച്ചാലോ ഇത്തരത്തില് സംഭവിക്കുമെന്നും അധികൃതര് ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ചുള്ള കൂടുതല് വിവരങ്ങളൊന്നും അധികൃതര് പുറത്തുവിട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…