23-more-omecron-cases-in-kerala-11--in-thiruvananthapuram
മുംബൈ: മഹാരാഷ്ട്രയില് ആദ്യമായി കോവിഡിന്റെ പുതിയ ഒമിക്രോണ് വകഭേദം സ്ഥിരീകരിച്ചയാള്ക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചിരുന്ന 33-കാരനായ മറൈന് എഞ്ചിനീയറുടെ പരിശോധനാഫലം നെഗറ്റീവായി. ഇതേതുടർന്ന് ഇന്നലെ ആശുപത്രിയില്നിന്ന് ഡിസ്ചാര്ജ് ചെയ്ത ഇയാളോട് വീട്ടില് സ്വയംനിരീക്ഷണത്തില് കഴിയാന് ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്.
കല്യാണ്-ഡോംബിവ്ലി പ്രദേശത്തെ താമസക്കാരനായ ഇയാള് നവംബര് 23-നാണ് ദക്ഷിണാഫ്രിക്കയില് നിന്ന് ദുബായ് വഴി ദില്ലി വിമാനത്താവളത്തില് എത്തുന്നത്. തുടർന്ന് അവിടെ സാംപിള് നല്കിയശേഷം വിമാനമാര്ഗം തന്നെയാണ് മുംബൈയിലെത്തിയത്. കോവിഡ് പരിശോധന പോസിറ്റീവായതിനെത്തുടര്ന്ന് കല്യാണ്-ഡോംബിവിലിയില് ആശുപത്രിയിലായിരുന്നു.
ഇന്നലെ വൈകുന്നേരം ആറ് മണിക്ക് ഇയാളെ ആശുപത്രിയില്നിന്ന് ഡിസ്ചാര്ജ് ചെയ്തതായി കല്യാണ്-ഡോംബിവ്ലി മുന്സിപ്പല് കമ്മീഷണര് ഡോ.വിജയ് സൂര്യവംശി പറഞ്ഞു. ആക്സ്മികമായി ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. പരിശോധനാഫലം നെഗറ്റീവായതോടെ അദ്ദേഹത്തെ ഡിസ്ചാര്ജ് ചെയ്തു. അദ്ദേഹം പൂര്ണ ആരോഗ്യവാനാണെന്നും ലക്ഷണങ്ങളൊന്നുമില്ലെന്നും ആദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം ഇയാൾ കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നില്ല. വാക്സിന് എടുക്കാന് ശ്രമിച്ചെങ്കിലും ഒരു സ്വകാര്യ കപ്പലില് ജോലിക്കാരനായ ഇയാള് ഈ വര്ഷം ഏപ്രിലില് കോവിഡിന്റെ വ്യാപനഘട്ടത്തില് രാജ്യം വിട്ടതിനാല് ഇതിന് സാധിച്ചിരുന്നില്ലെന്നാണ് റിപ്പോര്ട്ടുകള്.
കല്യാണ് നഗരത്തിലെ കോവിഡ് സെന്ററില് പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇയാള്ക്ക് ചെറിയ രോഗലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇയാള് ചികിത്സയോട് നല്ലരീതിയില് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികാരികള് ചൂണ്ടിക്കാട്ടിയിരുന്നു.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…