Expatriate Malayali youth hanged dead in room; Suspect financial crisis may have led to suicide
മനാമ:ബഹ്റൈനില്‍ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മലപ്പുറം പള്ളിക്കല്‍ബസാര്‍ സ്വദേശി രാജീവന്‍ ചെല്ലപ്പന്‍ (40) ആണ് മരിച്ചത്. ഹംലയിലെ താമസ സ്ഥലത്ത് മുറിയിലെ ഫാനില്‍ തുങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.ബഹ്റൈനില്‍ ഒരു റെന്റല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് രാജീവന്‍ ജോലി സ്ഥലത്തു നിന്ന് മുറിയില്‍ തിരിച്ചെത്തിയത്. ആറ് മണിയോടെ സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഡോര്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചെങ്കിലും പാരാമെഡിക്കല്‍ ജീവനക്കാര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി.സാമ്പത്തിക പ്രതിസന്ധികളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബഹ്റൈനിലെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…