പാലക്കാട് : സിപിഎം പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം. തരൂർ സ്വദേശിയും സി.പി.എം പ്രവർത്തകനുമായ രതീഷിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടിയാണ് അപകടമുണ്ടായത്.
കരിമരുന്ന് മിശ്രിതം പൊട്ടിത്തെറിച്ച് അടുത്ത വീടിന്റെയടക്കം ജനൽ ചില്ലുകൾ തകർന്നു. അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിന് രതീഷിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. അതേസമയം, ഏതാനും ആഴ്ചകൾക്ക് മുൻപായിരുന്നു കണ്ണൂരിൽ നിന്നും ഇത്തരത്തിൽ സി പി എം മേഖലയിൽ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന് സംഭരിച്ചു വച്ച സ്‌ഫോടക വസ്തുക്കൾ അന്ന് ആകസ്മികമായി പൊട്ടി തെറിക്കുകയായിരുന്നു.

