Kerala

ബെംഗളൂരുവിലെ രാമേശ്വരം കഫേയിലെ സ്‌ഫോടനം ! പ്രതിയുടെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; എൻഐഎ അന്വേഷണം ഊർജിതം

ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ പ്രതി എന്ന് സംശയിക്കുന്ന ആളുടെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ദേശീയ അന്വേഷണ ഏജൻസിയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടു. മാർച്ച് ഒന്നിന് കഫേയിലുണ്ടായ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. മാസ്കും തൊപ്പിയും ധരിച്ചയാളാണ് ടിഫിൻ ബോക്സിൽ ഐഇഡി സ്ഫോടവസ്തുക്കൾ ഒളിപ്പിച്ച് കഫേയിൽ വച്ച് കടന്നു കളഞ്ഞത്.
സ്‌ഫോടനം നടന്ന അതേ ദിവസം രാത്രി 9 മണിക്ക് സിസി ടിവിയിൽ പതിഞ്ഞ വീഡിയോ ദൃശ്യമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മാസ്കും ചാരനിറത്തിലുള്ള ഷർട്ടുമാണ് ഇയാൾ ധരിച്ചിരിക്കുന്നത്. ബാഗ് കഫേയിൽ വയ്ക്കുന്നതിന് മുമ്പ് ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് വ്യത്യസ്തമായതിനാൽ അയാൾ എവിടെയോ വച്ച് വസ്ത്രം മാറിയിട്ടുണ്ട് എന്നത് വ്യക്തമാണ്. ചൊവ്വാഴ്ച കർണാടകയിലെ തുംകുരു നഗരത്തിലെ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതിയെ കണ്ടത്. പിറ്റേദിവസം ആന്ധ്രാപ്രദേശ് സെക്രട്ടേറിയറ്റിൽ നിന്ന് ഗോകർണയിലേക്ക് പോകുന്ന ബസിൽ ഇയാൾ കയറുന്നതും സിസിടീവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.

മാർച്ച് ഒന്നിന് ഉച്ചയ്ക്കാണ് വൈറ്റ്ഫീൽഡിൽ പ്രവർത്തിക്കുന്ന രാമേശ്വരം കഫേയിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ 9 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 3 പേർ കഫേ ജീവനക്കാരാണ്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിനിടയായത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. സ്‌ഫോടനത്തിൽ യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം പാരിതോഷികവും എൻഐഎ പ്രഖ്യാപിച്ചിരുന്നു.

Anandhu Ajitha

Recent Posts

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

59 mins ago

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

1 hour ago

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

1 hour ago

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

2 hours ago

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

2 hours ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

2 hours ago