ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തി നിൽക്കെ തിരുവനന്തപുരത്ത് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ സംഘടനയിൽ നിന്ന് രാജിവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്ന് ആരോപിച്ചാണ് നടപടി. സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ പോലും തന്നെ അറിയിക്കുന്നില്ലെന്ന് ഷൈൻ ലാൽ ആരോപിച്ചു. യുവാക്കളെ പാർട്ടി പരിഗണിക്കുന്നില്ലെന്നും ഷൈൻ ലാൽ തുറന്നടിച്ചു.
കഴിഞ്ഞ വർഷം ഷൈനിനെയും തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആർ.എസ് ഷാലിമാറിനെയും അഖിലേന്ത്യാ സെക്രട്ടറിയോട് തട്ടിക്കയറിയതിന് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. 2പിന്നീട് സസ്‌പെൻഷൻ പിൻവലിക്കുകയും സംഘടനയിലേക്ക് തിരിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി. ഷൈൻ ലാൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ശശി തരൂരിനെതിരെ വിമത സ്ഥാനാർത്ഥിയായി മത്സരിക്കും എന്നാണ് വിവരം

