സ്‌ഫോടനത്തിൽ തകർന്ന അനധികൃത പടക്ക നിർമാണശാല
കൊല്‍ക്കത്ത : ബംഗാളില്‍ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേർക്ക് ദാരുണാന്ത്യം. സ്‌ഫോടനത്തിൽ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ടവർ പടക്കനിർമ്മാണശാലയിലെ തൊഴിലാളികളാണെന്നാണ് വിവരം.
സ്‌ഫോടനത്തില്‍ പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും നശിച്ചു. അനധികൃത പടക്കനിര്‍മാണശാലയുടെ ഉടമയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും സ്ഥാപനം പുനരാരംഭിക്കുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു.
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…