War-between-Houthi-Jidha-Attack
കീവ്: രണ്ടാം ദിന ആക്രമണത്തിന് തുടക്കമിട്ട് റഷ്യ. കീവിൽ ആറിടത്ത് ഉഗ്രസ്ഫോടനം(Blast In Kiev). ശക്തമായ ആക്രമണമാണ് ഇന്നും റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. അതേസമയം എത്രയും വേഗം കീവ് കീഴടക്കി യുക്രെയ്ൻ പിടിച്ചെടുക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. കഴിഞ്ഞദിവസവും യുദ്ധം ആരംഭിച്ചത് കീവിൽ സ്ഫോടനങ്ങൾ നടത്തിക്കൊണ്ടായിരുന്നു. സമാനമായ രീതിയിലാണ് ഇന്നും ആക്രമണത്തിന് തുടക്കമിട്ടത്.
അതേസമയം കഴിഞ്ഞ ദിവസം രാത്രിയും ആക്രമണങ്ങൾ ശക്തമായിരുന്നു. 137 ലധികം സാധാരണക്കാരാണ് യുദ്ധത്തിന്റെ ആദ്യ ദിവസമായ ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനികരും സാധാരണക്കാരും ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. നൂറുക്കണക്കിന് പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പുലർച്ചയോടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് യുക്രെയ്ൻ പ്രസിഡന്റ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…