ദുബായ്: ഇത്തവണ പുതുവത്സരം ആഘോഷമാക്കാൻ ഒരുങ്ങി ദുബായ് എക്സ്പോ. കരിമരുന്ന് പ്രയോഗവും രാജ്യാന്തര കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികളും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എക്സ്പോ വേദിയിൽ ഒരുക്കിയിട്ടുണ്ട്.
ഡിസംബർ 31 ന് ഉച്ചകഴിഞ്ഞു 3 മണിയ്ക്ക് ആരംഭിക്കുന്ന പുതുവത്സര ആഘോഷ പരിപാടികൾ ജനുവരി 1 പുലർച്ചെ 4 വരെ നീളും. 192 രാജ്യങ്ങൾ ഒരുമിക്കുന്ന പുതുവത്സരാഘോഷത്തിനാണ് അരങ്ങൊരുങ്ങുന്നതെന്നാണ് അധികൃതർ അറിയിക്കുന്നത്.
എന്തായാലും ദുബായ് എക്സ്പോ വേദിയിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഭക്ഷണശാലകൾ മുഴുവൻ സമയവും പ്രവർത്തിക്കും. പുതുവത്സര വിഭവങ്ങളൊരുക്കുകയും ചെയ്യും. ഇന്ത്യ പവിലിയനിലും പ്രത്യേക പരിപാടികളുണ്ടാകും.
മാത്രമല്ല ജൂബിലി പാർക്കിൽ 11.30 ന് തുടങ്ങുന്ന ഡിജെ മേളയിൽ ലോകത്തിലെ പ്രഗത്ഭ ഇലക്ട്രോണിക് സംഗീത വിദ്വാൻമാർ അണിനിരക്കുന്നു. ഇന്ത്യ, അറബ് രാജ്യങ്ങൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഡിജെകൾ നടക്കുന്നുണ്ട്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…