EXERSICE
വിഷാദരോഗത്താൽ മാനസികമായി പിരിമുറുക്കം അനുഭവപ്പെടുന്ന നിരവധിപേരുണ്ട്. എന്നാൽ, വിഷാദത്തെ ജീവിതത്തിൽ നിന്നും തുടച്ചു നീക്കാൻ കഴിയുന്ന നല്ലൊരു ഉപാധിയാണ് വ്യയാമം ചെയ്യുക എന്നത്.
ചടുലനടത്തം പോലുള്ള വ്യായാമങ്ങള്‍ വിഷാദത്തെ കുറയ്ക്കുമെന്നാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ആഴ്ചയില്‍ 1.25 മണിക്കൂറുള്ള ചടുലനടത്തം വിഷാദരോഗത്തിനെതിരെ പൊരുതാന്‍ 18 ശതമാനത്തോളം സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
1,90,000 പേരില്‍ നടത്തിയ പതിനഞ്ചോളം പഠനങ്ങള്‍ക്കൊടുവിലാണ് വിഷാദത്തെ കുറയ്ക്കാന്‍ വ്യായാമം സഹായകമാകുമെന്ന കണ്ടെത്തലിലേക്കെത്തിയത്. കേംബ്രിജ്, സിഡ്നി സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനം നടത്തിയത്. വ്യായാമമേ ചെയ്യാത്തവരെ അപേക്ഷിച്ച് ആഴ്ചയില്‍ മൂന്നുതവണ നടക്കുന്നതുപോലും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു.
ആഴ്ചയില്‍ മൂന്നു മുതല്‍ അഞ്ചുതവണയെങ്കിലും മുക്കാല്‍ മണിക്കൂറോളം വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യത്തിന് ഗുണകരമാണെന്ന് 2018ലെ പഠനത്തില്‍ പറഞ്ഞിരുന്നു. ഓട്ടം, നടത്തം, പെയിന്റിങ്, ചെറിയ ജോലികളില്‍ ഏര്‍പ്പെടുക തുടങ്ങിയ ചലനങ്ങള്‍ പോലും മാനസികാരോഗ്യത്തിന് നല്ലതാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.വീട്ടുജോലിയില്‍ ഏര്‍പ്പെടുന്നതു പോലും വിഷാദദിനങ്ങളെ പത്തുശതമാനത്തോളം കുറയ്ക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതാണ്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…