ഭോപ്പാൽ: മയിലിനെ ക്രൂരമായി ഉപദ്രവിച്ച യുവാവിനെ തേടി പോലീസ്. മയിലിനെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവാവിനെതിയരെ നടപടിയെടുക്കാൻ പോലീസ് തീരുമാനിച്ചത്. മദ്ധ്യപ്രദേശിലെ കട്നിയിലാണ് സംഭവം.
ജീവനോടെ മയിലിന്റെ പീലികൾ പറിച്ചെടുത്താണ് യുവാവ് ഉപദ്രവിക്കുന്നത്. വേദനയിൽ മയിൽ ജീവനായി പുളയുന്നതും വീഡിയോയിൽ കാണാം. ഗുജറാത്ത് എൻജിഒയാണ് വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിന് പിന്നാലെ യുവാവിനെ തേടി പോലീസ് രംഗത്തെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിതി ടൗൺ സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.
ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ മൃഗസംരക്ഷണ വകുപ്പിലെ കടുതത് വകുപ്പുകൾ ചുമത്തിയതായി ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ഇയാളെ ഉടൻ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും പോലീസ് വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കെ . മുരളീധരനുണ്ടായ തോൽവിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട് ഡിസിസി അദ്ധ്യക്ഷ സ്ഥാനം…
ദില്ലി : ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്നലെ കാബിനറ്റ് റാങ്കോടെ മൂന്നാം മോദി മന്ത്രിസഭയിലെത്തിയതോടെ പുതിയ അദ്ധ്യക്ഷൻ ആരെന്ന…
നിർമ്മല സീതാരാമൻ മുതൽ അനുപ്രിയ സിംഗ് പട്ടേൽ വരെ; മോദി സർക്കാരിൽ ഏഴ് വനിതാ മന്ത്രിമാർ
സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇന്ന് അദ്ദേഹം വിജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ്…
മോദി സര്‍ക്കാരില്‍ പ്രതീക്ഷ ! ഓഹരി വിപണി സർവകാല റെക്കോര്‍ഡില്‍
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും കേരളത്തിൽ സംഭവിച്ച കനത്ത പരാജയത്തേക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.…