India

സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ കൈമാറി; കുപ്‌വാരയിൽ ജെയ്‌ഷെ ഭീകരന്‍ എൻഐഎയുടെ പിടിയില്‍

ശ്രീനഗർ: കശ്മീരിലെ സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കം ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഭീകരസംഘടനയ്ക്ക് കൈമാറിയ ജെയ്‌ഷെ -ഇ-മുഹമ്മദ് (ജെഎം) പ്രവർത്തകൻ എൻഐഎയുടെ പിടിയില്‍. ജമ്മു കാശ്മീരിലെ ഭീകര സംഘടനകൾക്കെതിരായ നടപടി തുടരുന്നതിനിടെയാണ് അറസ്റ്റ്.

കുപ്‌വാര ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഉബൈദ് മാലിക് പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ ഇഎം കമാൻഡറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് എൻഐഎ പറയുന്നത്. കശ്മീരിലെ സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കം ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഇയാള്‍ ഭീകരസംഘടനയുടെ കമാൻഡറുമായി പങ്കുവയ്ക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന വിവിധ രേഖകൾ എൻഐഎ കണ്ടെടുത്തു. കഴിഞ്ഞ വർഷം ജൂണിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി ഉൾപ്പെട്ടത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ ഇഎം കമാൻഡർമാരുടെ നിർദേശപ്രകാരമാണ് ഗൂഢാലോചന നടത്തിയത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ബോംബുകളും മാഗ്നറ്റിക് ബോംബുകളും ഉൾപ്പെടെയുള്ള മയക്കുമരുന്ന്, പണം, ആയുധങ്ങൾ, എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ (ഐഇഡികൾ) എന്നിവയുടെ വൻ ശേഖരണവും വിതരണവുമൊക്കെയാണ് ഭീകര നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നത്.

ഐഇഡികളും സ്‌ഫോടക വസ്തുക്കളും പലപ്പോഴും ഡ്രോണുകൾ വഴി വിതരണം ചെയ്യുകയും ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ നടപ്പിലാക്കുന്നതിനായി പ്രാദേശികമായി കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നതായി എൻഐഎ അന്വേഷണത്തില്‍ തെളിഞ്ഞു. ന്യൂനപക്ഷങ്ങളെയും സുരക്ഷാ സേനാംഗങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

anaswara baburaj

Recent Posts

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

54 mins ago

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

1 hour ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

2 hours ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

2 hours ago