Monday, May 20, 2024
spot_img

കൊടും ക്രൂരത! ജീവനോടെ മയിലിന്റെ പീലികൾ പിഴുതെടുക്കുന്നു, വീഡിയോ വൈറൽ; യുവാവിനെ തേടി പോലീസ്

ഭോപ്പാൽ: മയിലിനെ ക്രൂരമായി ഉപദ്രവിച്ച യുവാവിനെ തേടി പോലീസ്. മയിലിനെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവാവിനെതിയരെ നടപടിയെടുക്കാൻ പോലീസ് തീരുമാനിച്ചത്. മദ്ധ്യപ്രദേശിലെ കട്നിയിലാണ് സംഭവം.

ജീവനോടെ മയിലിന്റെ പീലികൾ പറിച്ചെടുത്താണ് യുവാവ് ഉപദ്രവിക്കുന്നത്. വേദനയിൽ മയിൽ ജീവനായി പുളയുന്നതും വീഡിയോയിൽ കാണാം. ​ഗുജറാത്ത് എൻജിഒ‌യാണ് വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിന് പിന്നാലെ യുവാവിനെ തേടി പോലീസ് രം​ഗത്തെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിതി ടൗൺ സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.

ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ മൃ​ഗസംരക്ഷണ വകുപ്പിലെ കടുതത് വകുപ്പുകൾ ചുമത്തിയതായി ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ഇയാളെ ഉടൻ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles