ചൂട് കഠിനമായി കൂടി കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം 45 ഡിഗ്രി സെൽഷ്യസാണ് പാലക്കാട് രേഖപ്പെടുത്തിയ താപനില. പകൽ സമയത്ത് വെയിൽ ഏൽക്കാൻ പാടില്ലെന്ന് ആരോഗ്യ വിദഗ്ധർ കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.ചൂട് കൂടുന്ന ഈ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയവും ദുരന്ത നിവാരണ സേനയും നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാൽ പൊള്ളലേൽക്കാതെ രക്ഷപ്പെടാമെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഈ ചൂട് കാലത്ത് ശരീരത്തിൽ ആവശ്യത്തിനുള്ള ജലാംശം ഇല്ലെങ്കിൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിർജ്ജലീകരണമുണ്ടായാൽ അത് ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും.
ഇത് കാരണം അമിതമായ ക്ഷീണമുണ്ടാകാനും കാരണമാകും. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. സാധാരണയായി എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കണമെന്നാണ് കണക്ക് അതുപോലെ തന്നെ ചൂട് കാലത്തും ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. കരിക്ക്, തേങ്ങാ വെള്ളം, നാരങ്ങ വെള്ളം, ഫ്രഷ് ജ്യൂസുകൾ, ഇലക്ട്രോലൈറ്റുകൾ എന്നിവ കുടിക്കാൻ ശ്രമിക്കുക.ചൂട് കാലത്ത് ധരിക്കുന്ന വസ്ത്രങ്ങളും വളരെ പ്രധാനമാണ്. കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എപ്പോഴും ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ധരിക്കുന്ന വസ്ത്രമനുസരിച്ചാണ് വേനൽക്കാലത്ത് ശരീരത്തിന് ചൂട് അനുഭവപ്പെടുന്നതെന്ന് മനസിലാക്കുക. ധരിക്കാൻ തിരഞ്ഞെടുക്കുന്ന തുണിത്തരങ്ങൾ പരുത്തി അല്ലെങ്കിൽ ലിനൻ പോലെ ഭാരം കുറഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമാണെന്ന് ഉറപ്പാക്കുക. ചൂട് ആഗിരണം ചെയ്യാൻ കഴിയുന്ന ഇരുണ്ട നിറങ്ങൾ ഉപയോഗിക്കരുത്. കൂടാതെ, അയഞ്ഞ വസ്ത്രങ്ങൾ വായുപ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിങ്ങളെ തണുപ്പിക്കാൻ കഴിയും.
പകൽ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രമിക്കുക. നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുന്നത് സൂര്യാഘാതമുണ്ടാകാൻ കാരണമായേക്കും. വെയിലത്ത് പോകുന്ന സാഹചര്യമുണ്ടാകുമ്പോൾ തണലത്ത് നിൽക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ വെയിൽ ഏൽക്കാതിരിക്കാനുള്ള എന്തെങ്കിലും പ്രതിവിധികൾ സ്വീകരിക്കുകയോ ചെയ്യുക. അമിതമായി സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. വെയിൽ ഏൽക്കേണ്ട സാഹചര്യമുണ്ടായാൽ മുഖവും കൈകളുമൊക്കെ കൃത്യമായി മറയ്ക്കാനോ അല്ലെങ്കിൽ കുട ഉപയോഗിക്കാനോ ശ്രമിക്കുക.
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…