Kerala

അരികൊമ്പന്റെ പുനരധിവാസം;പറമ്പിക്കുളത്തേക്കാള്‍ അനുകൂലമായ മറ്റൊരിടമില്ല,എല്ലാ വശങ്ങളും പരിശോധിച്ച് വിദഗ്ധ സമിതി

കൊച്ചി: അരികൊമ്പന്റെ പുനരധിവാസം സംബന്ധിച്ച് വിവിധ തരത്തിലുള്ള നിരവധി ചർച്ചകളും വിമർശനങ്ങളുമാണ് ഉയരുന്നത്.അരിക്കൊമ്പൻ പ്രശ്‍നത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുമ്പോൾ അരിക്കൊമ്പനെ മാറ്റാന്‍ പറമ്പിക്കുളത്തിന് പകരം മറ്റൊരിടം കണ്ടെത്താനില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി വ്യക്തമാക്കിയിരിക്കുകയാണ്. എല്ലാ വശങ്ങളും പരിശോധിച്ചാണ് പറമ്പികുളം ശുപാര്‍ശ ചെയ്തത് എന്നും അവിടെ ആവശ്യത്തിന് വെള്ളവും തീറ്റയുമുണ്ടെന്നും കാട്ടാനകളുടെ എണ്ണം കുറവാണെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.

പറമ്പിക്കുളത്ത് 2000 ചതുരശ്ര കിലോമീറ്ററോളം വനമേഖലയുണ്ട്. പറമ്പിക്കുളം തെരഞ്ഞെടുത്തത് വനംവകുപ്പിന്റെ രണ്ട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന സമിതിയാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് അരിക്കൊമ്പനെ മാറ്റുന്നതിന് പ്രായോഗികമല്ലെന്നും വിദഗ്ധ സമിതി സൂചിപ്പിച്ചു.
അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിട്ടാല്‍ പ്രത്യേകനിരീക്ഷണ സംവിധാനം വേണം. നിരീക്ഷിക്കാന്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണം. അരിക്കൊമ്പനെ കാടുമാറ്റാനുള്ള ട്രയല്‍ റണ്ണിന് സുരക്ഷ ഉറപ്പാക്കണം. ഇതിന് തൃശൂര്‍ ജില്ലാ കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും പ്രത്യേകം നിര്‍ദ്ദേശം നല്‍കണമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

12 minutes ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

51 minutes ago

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ നായകനിലേക്ക്. പൊതുസേവനത്തിലെ 25 വര്‍ഷത്തെ പ്രയാണം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…

1 hour ago

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

3 hours ago

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

3 hours ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം: 40ലേറെ നഗരങ്ങളിൽ പ്രതിഷേധം

ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…

4 hours ago