തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ ആനന്ദിന്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈശാഖന്‍ അദ്ധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണിത്.
മന്ത്രി എ കെ ബാലനാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം. വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കേന്ദ്ര കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും വയലാര്‍ അവാര്‍ഡും നേടിയിട്ടുള്ള ആളാണ് ആനന്ദ്. ഗോവര്‍ദ്ധന്റെ യാത്രകള്‍, മരണ സര്‍ട്ടിഫിക്കറ്റ്, ആള്‍ക്കൂട്ടം, മരുഭൂമികള്‍ ഉണ്ടാകുന്നത്, ജൈവമനുഷ്യന്‍ തുടങ്ങിയവയാണ് ആനന്ദിന്റെ പ്രധാന കൃതികള്‍.
എഞ്ചിനീയറിങ് ബിരുദധാരിയായ പി സച്ചിദാനന്ദന്‍ എന്ന ആനന്ദ് കേന്ദ്രജലകമ്മീഷനില്‍ നിന്ന് പ്ലാനിങ് ഡയറക്ടായി വിമരിച്ചു. ശില്‍പകലയിലും വൈദഗ്ധ്യമുള്ള അദ്ദേഹമുണ്ടാക്കിയ ശില്‍പങ്ങളാണ് അദ്ദേഹത്തിന്റെ പല പുസ്തകങ്ങളുടെയും മുഖചിത്രമായിട്ടുള്ളത്

