ദില്ലി: പുതിയ മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈലിലെ ചില വിഭാഗത്തിലെ വിവരങ്ങൾ നീക്കം ചെയ്യാനാണ് ഇത്തരത്തിലെ തീരുമാനം. ആളുകളുടെ ഇഷ്ടാനിഷ്ടങ്ങൾ, അവരുടെ മതപരമായ വീക്ഷണങ്ങൾ, രാഷ്‌ട്രീയ വീക്ഷണങ്ങൾ, അവരുടെ ലൈംഗികതാൽപര്യങ്ങൾ, വിലാസം എന്നിവയാണ് പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യുക. ഈ മാറ്റങ്ങൾ ഡിസംബർ ഒന്നുമുതലാകും പ്രാബല്യത്തിൽ വരുക.
നേരത്തെ ഉപയോക്താക്കളുടെ അഭിരുചികളും താത്പര്യങ്ങളും വിശദമാക്കുന്ന പ്രത്യേക കോളം തന്നെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉണ്ടായിരുന്നു.എന്നാൽ പിന്നീട് ഇതിന് മാറ്റങ്ങൾ സംഭവിച്ചിരുന്നു. ഫേസ്ബുക്ക് ലളിതമായ രീതിയിൽ ഉപയോഗിക്കുന്നതിനായാണ് മാറ്റങ്ങൾ വരുത്തുന്നതെന്ന് മെറ്റയുടെ വക്താവ് എമിൽ വാസ്‌ക്വസ് വ്യക്തമാക്കി. പ്രൊഫൈലിൽ നിന്ന് മാറ്റാൻ മാത്രമാണ് തീരുമാനം.
അടുത്തിടെയാണ് സിഇഒ മാർക്ക് സക്കർബർഗ് മെറ്റയിൽ കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ചത്. അധിക ചെലവുകൾ ചുരുക്കിയയും നിയമനം മരവിപ്പിക്കുന്നതിലൂടെയും കൂടുതൽ കാര്യക്ഷമതയുള്ള കമ്പനിയാക്കി മാറ്റുന്നതിനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…