Sunday, December 21, 2025

കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ് സിഇഒ, സൈബർ സെൽ അന്വേഷണം തുടങ്ങി

ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അക്കൗണ്ട് വീണ്ടെടുത്തെന്ന് ട്രസ്റ്റ് സിഇഒ വിശ്വഭൂഷൺ മിശ്ര പറഞ്ഞു. സംഭവത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

‘ഹാക്ക് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് ഫേസ് ബുക്ക് അധികൃതരുടെ സഹായത്തോടെ ഞങ്ങൾ വീണ്ടെടുത്തു. ഫേസ്ബുക്ക് അഡ്മിനിസ്ട്രേഷനുമായി കൂടിയാലോചിച്ച് അക്കൗണ്ടിന്റെ പ്രവർത്തനങ്ങൾ ഞങ്ങൾ പുനഃരാരംഭിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സോഷ്യൽ മീഡിയ പേജുകളുടെയും വെബ്‌സൈറ്റുകളുടെയും സൈബർ സുരക്ഷ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ്.’ മിശ്ര പറഞ്ഞു. പേജ് സനന്ദർശകർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സംഭവത്തിൽ വരാണസി സൈബർ സെല്ലിൽ പരാതി നൽകിയതായും സിഇഒ മിശ്ര അറിയിച്ചു.

Related Articles

Latest Articles