Sunday, December 14, 2025

ദില്ലിയിൽ ഫാക്ടറിയില്‍ വന്‍ തീപിടിത്തം : 32പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂദില്ലി :ദില്ലിയിൽ ഫാക്ടറിക്ക് തീപിടിച്ച്‌ 32 പേര്‍ മരിച്ചു. റാണി ഝാന്‌സി റോഡില്‍ അനന്ത് ഗഞ്ച് ഫാക്ടറിയിലാണ് രാവിലെ തീപിടിത്തമുണ്ടായത്.50 ലധികം പേരെ രക്ഷപെടുത്തി. പരിക്കേറ്റവരെ ലോക് റാവു, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പുക ശ്വസിച്ചാണ് കൂടുതല്‍ പേര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്‌

പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. 27 അഗ്‌നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles