ഷിംല: ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ (Blast) 7 പേർക്ക് ദാരുണാന്ത്യം. സ്‌ഫോടക വസ്തുക്കളിൽ ഒന്നിന് തീപിടിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്‌ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഉന ജില്ലയിലെ ബത്തു വ്യാവസായിക മേഖലയിലാണ് സംഭവം നടന്നതെന്ന് ഉന ഡെപ്യൂട്ടി കമ്മീഷണർ രാഘവ് ശർമ്മ പറഞ്ഞു.
അഗ്നിശമന സേനയും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തി. ദാരുണമായ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അനുശോചനം രേഖപ്പെടുത്തി. പടക്ക ഫാക്ടറി പൊട്ടിത്തെറിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…