കോഴിക്കോട്: കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദിയുമായി (Ambergris) രണ്ടുപേർ പിടിയിൽ. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് കോഴിക്കോട് എൻ ജി ഒ ക്വാട്ടേഴ്സ് പരിസരത്ത് വെച്ച് വനപാലകരുടെ പിടിയിലായത്. ഡിഎഫ്ഒ കെ കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് എന്‍ ജി ഒ ക്വാട്ടേഴ്സ് പരിസരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും 4.300 കിലോ ആമ്പര്‍ ഗ്രീസ് കണ്ടെടുത്തു.
ഇന്തോനേഷ്യൽ നിന്നാണ് തിമിംഗല ഛർദി എത്തിച്ചതെന്നാണ് സൂചന. തമിംഗല ഛർദി വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇന്ത്യയില്‍ തിമിംഗല ഛര്‍ദി കൈവശം വെക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണെന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…