fahadh-new-photo-with-dulquer
വെള്ളിത്തിരയിൽ നിരവധി ആരാധകരുള്ള രണ്ടു താര ജോഡികൾ ആണ് ദുൽഖർ സൽമാനും ഭാര്യ അമാലും ഫഹദ് ഫാസിലും ഭാര്യ നസ്രിയയും. ഒരു കുടുംബം പോലെയാണ് ഈ താര ജോഡികൾ കഴിയുന്നത്. സംവിധായകൻ ഫാസിൽ-മമ്മുട്ടി ബന്ധമാണ് ഈ കൂട്ടുകെട്ടിലൂടെ തുടരുന്നതെന്ന് മെഗാസ്റ്റാർ തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായത് കൊണ്ട് തന്നെ തങ്ങളുടെ ചിത്രങ്ങൾ എല്ലാം ഇവർ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കൂടാതെ അടുത്ത സുഹൃത്തുക്കൾ ആയ ഈ താര ദമ്പതികൾ പലപ്പോഴും തങ്ങളുടെ വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഫഹദ്, ദുൽഖറിനെ പോലെ തന്നെ നസ്രിയയും അമാലും വളരെ അടുത്ത സുഹൃത്തുക്കൾ ആണെന്ന് ചിത്രങ്ങളിലൂടെ മനസിലാക്കാം.
ഈ രണ്ട് താരജോഡികളുടെയും ചിത്രങ്ങൾ വളരെപെട്ടന്നാണ് വൈറലാകാറുള്ളത്. എന്നാൽ പലപ്പോഴും സിനിമ താരങ്ങളുടെ ചിത്രങ്ങൾക്ക് വിമർശനങ്ങൾ ഉയരാറുണ്ട്. ചില സദാചാര പോലീസുകൾ മതത്തിന്റെയും ജാതിയുടെയും പേരിൽ മോശമായി സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഈ താരജോഡികൾക്ക് നേരെ ആക്രമണം നടത്തുകയാണ്.
ദുൽഖർ സൽമാനിനും ഭാര്യ അമാലിനും ഒപ്പം നിൽക്കുന്ന തന്റെയും നസ്രിയയുടെയും ചിത്രമാണ് ഫഹദ് മുൻപ് ആരാധകരുമായി പങ്കുവെച്ചത്. ഈ ചിത്രത്തെ മതപരമായി വിമർശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ചിലർ. എന്നാൽ മതത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവർക്ക് ചുട്ട മറുപടി തന്നെ മറ്റുചിലരും നൽകിയിട്ടുണ്ട്. “നന്നായിട്ടുണ്ട്, പക്ഷെ ഒരു പോരായ്മ, രണ്ടു സുന്ദരിമാരും തലമറച്ചിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെ”എന്നാണ് ഒരാൾ ചിത്രത്തിന് നൽകിയ കമെന്റ്.
അതേസമയം ഇയാളുടെ ഈ കമെന്റിനെ പിന്തുണച്ച് രംഗത്ത് ചിലർ എത്തിയെങ്കിലും, കമെന്റിനെ വിമർശിച്ച് ആരാധകർ രംഗത്ത് എത്തിയതോടെ സദാചാരക്കാർ കണ്ടംവഴി ഓടി. “രണ്ടു ചുന്ദരിമാർക്കും ഉണ്ണാൻ അരി വാങ്ങി കൊടുക്കുന്നത് നീ ആണോ”എന്ന് തുടങ്ങിയ നിരവധി വിമർശന കമെന്റുകളും ഈ കമെന്റിനു നേരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളൊടെ താരങ്ങളിൽ ആരും തന്നെ പ്രതികരിച്ചിട്ടില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…