Fake accounts were created in the name of companies and transactions worth crores of rupees were made; Four people, including the brothers, were arrested
കൊൽക്കത്ത:വിവിധ കമ്പനികളുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് കോടിക്കണക്കിന് രൂപയുടെ പണമിടപാടുകൾ നടത്തി. ചാർട്ടേഡ് അക്കൗണ്ടിന്റെ വീട്ടിൽ നിന്നും പണശേഖരം കണ്ടെടുത്തിന് പിന്നാലെ സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ പിടിയിൽ.ശൈലേഷ് പാണ്ഡ്യ, അരവിന്ദ് പാണ്ഡ്യ, രോഹിത് പാണ്ഡ്യ, മൂവരുടെയും സഹായി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ ഹൗറയിലെ അപ്പാർമെന്റിൽ നിന്നാണ് പണശേഖരം കണ്ടെടുത്തത്.
അപ്പാർട്ട്‌മെന്റിൽ വിവിധ പെട്ടികളിലായാണ് പണം ഒളിപ്പിച്ചിരുന്നത്. ചാർട്ടേഡ് അക്കൗണ്ടന്ററ്റായ ശൈലേഷ് പാണ്ഡ്യയുടെ ഉടമസ്ഥതയിലുള്ള അപാർട്ട്‌മെന്റിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പരിശോധന സമയത്ത് ഫ്‌ളാറ്റിൽ ആരുമുണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. 2 കോടി രൂപ അപ്പാർമെന്റിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
വിവിധ കമ്പനികളുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചാണ് അനധികൃത പണമിടപാടുകൾ നടത്തിയിരുന്നത്. തുടർച്ചയായ ദിനങ്ങളിൽ വൻ തുകയുടെ ഇടപാടുകൾ നടന്നതായി ബാങ്ക് ജീവനക്കാർ കണ്ടെത്തിയതിന് പിന്നാലെയാണ് കെനാറ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിൽ പരാതിപ്പെട്ടത്. പോലീസിന്റെ ഡിറ്റക്ടീവ് വിഭാഗത്തിലെ ബാങ്ക് തട്ടിപ്പ് വിരുദ്ധ വിഭാഗമാണ് അന്വേഷണം നടത്തിയത്. സഹോദരങ്ങൾക്കെതിരെ കൊൽക്കത്ത പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇവരുമായി വലിയ തുകയുമായി ബന്ധിപ്പിച്ചിട്ടുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…