Friday, May 3, 2024
spot_img

കമ്പനികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് കോടിക്കണക്കിന് രൂപയുടെ പണമിടപാടുകൾ നടത്തി ; സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കൊൽക്കത്ത:വിവിധ കമ്പനികളുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് കോടിക്കണക്കിന് രൂപയുടെ പണമിടപാടുകൾ നടത്തി. ചാർട്ടേഡ് അക്കൗണ്ടിന്റെ വീട്ടിൽ നിന്നും പണശേഖരം കണ്ടെടുത്തിന് പിന്നാലെ സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ പിടിയിൽ.ശൈലേഷ് പാണ്ഡ്യ, അരവിന്ദ് പാണ്ഡ്യ, രോഹിത് പാണ്ഡ്യ, മൂവരുടെയും സഹായി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ ഹൗറയിലെ അപ്പാർമെന്റിൽ നിന്നാണ് പണശേഖരം കണ്ടെടുത്തത്.

അപ്പാർട്ട്‌മെന്റിൽ വിവിധ പെട്ടികളിലായാണ് പണം ഒളിപ്പിച്ചിരുന്നത്. ചാർട്ടേഡ് അക്കൗണ്ടന്ററ്റായ ശൈലേഷ് പാണ്ഡ്യയുടെ ഉടമസ്ഥതയിലുള്ള അപാർട്ട്‌മെന്റിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പരിശോധന സമയത്ത് ഫ്‌ളാറ്റിൽ ആരുമുണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. 2 കോടി രൂപ അപ്പാർമെന്റിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

വിവിധ കമ്പനികളുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചാണ് അനധികൃത പണമിടപാടുകൾ നടത്തിയിരുന്നത്. തുടർച്ചയായ ദിനങ്ങളിൽ വൻ തുകയുടെ ഇടപാടുകൾ നടന്നതായി ബാങ്ക് ജീവനക്കാർ കണ്ടെത്തിയതിന് പിന്നാലെയാണ് കെനാറ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിൽ പരാതിപ്പെട്ടത്. പോലീസിന്റെ ഡിറ്റക്ടീവ് വിഭാഗത്തിലെ ബാങ്ക് തട്ടിപ്പ് വിരുദ്ധ വിഭാഗമാണ് അന്വേഷണം നടത്തിയത്. സഹോദരങ്ങൾക്കെതിരെ കൊൽക്കത്ത പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇവരുമായി വലിയ തുകയുമായി ബന്ധിപ്പിച്ചിട്ടുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

Related Articles

Latest Articles