തൃശൂർ : ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ യുവതിയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുടയിലെ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ കെ. സതീശനെയാണ് സംഭവത്തിൽ സസ്പെൻഡ് ചെയ്തത്. എക്സൈസ് കമ്മിഷണർ ഇത് സംബന്ധിച്ച് ഉത്തരവിട്ടു. ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിക്കെതിരെ വ്യാജകേസ് ചമയ്ക്കുന്നതിന് സഹായിച്ചു എന്ന കുറ്റത്തിനാണ് നടപടി.
മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട് . തൃശൂർ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അംഗം ആവശ്യപ്പെട്ടിട്ടുണ്ട്.

