Monday, December 22, 2025

മാർക്കോയുടെ വ്യാജ പതിപ്പ് ! സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ച അക്വിബ് ഫനാൻ അറസ്റ്റിൽ

കൊച്ചി : ഉണ്ണിമുകുന്ദൻ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അക്വിബ് ഫനാൻ എന്ന ബി.ടെക് വിദ്യാർത്ഥിയാണ് സംഭവവുമായി ബന്ധപ്പെട്ട് ആലുവയിൽ നിന്ന് പിടിയിലായത്.ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. പ്രൈവറ്റ് സന്ദേശം അയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുകൊടുക്കുമെന്നായിരുന്നു ഇയാൾ പോസ്റ്റ് ചെയ്തത്.

അതേസമയം സിനിമ തീയേറ്ററിൽ പോയി ഇയാൾ ചിത്രീകരിച്ചതല്ലെന്നും അയച്ചു കിട്ടിയ ലിങ്ക് ഇൻസ്റ്റാഗ്രാം റീച്ചിന് വേണ്ടി കൂടുതൽ ആളുകളിലേക്ക് അയക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് അറിയാൻ സാധിച്ചതെന്ന് സിറ്റി സൈബർ പോലീസ് വ്യക്തമാക്കുന്നു. ആരിൽ നിന്ന് സിനിമയുടെ ലിങ്ക് ലഭിച്ചുവെന്നും മറ്റുമുള്ള കൂടുതൽ വിവരങ്ങൾക്കായി ആക്വിബിനെ ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് പോലീസിൽ പരാതി നൽകുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും ഇദ്ദേഹം പോലീസിന് കൈമാറിയിരുന്നു.

Related Articles

Latest Articles