കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥനോടാണ് സംഘം പണം ആവശ്യപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള ഉന്നതരുടെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഘം മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ അജ്ഞാത സംഘത്തിനെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു.
കൊച്ചി ആസ്ഥാനമായ തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന്റെ പരാതിയിലാണ് സംഘത്തിനെതിരെ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈല്‍ ചിത്രമുള്ള 8099506915 എന്ന നമ്പറില്‍ നിന്ന് ആഗസ്റ്റ് മൂന്നിന് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. സന്ദേശം അയച്ച വ്യക്തി പണം ആവശ്യപ്പെട്ടതായാണ് പൊലീസ് ഉദ്യോഗസ്ഥന്റെ പരാതി. വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പടെ സന്ദേശങ്ങള്‍ ലഭിച്ചതായി സംശയിക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…