Sunday, May 5, 2024
spot_img

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് തട്ടിപ്പ്; വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങൾ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥനോടാണ് സംഘം പണം ആവശ്യപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള ഉന്നതരുടെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഘം മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ അജ്ഞാത സംഘത്തിനെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു.

കൊച്ചി ആസ്ഥാനമായ തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന്റെ പരാതിയിലാണ് സംഘത്തിനെതിരെ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈല്‍ ചിത്രമുള്ള 8099506915 എന്ന നമ്പറില്‍ നിന്ന് ആഗസ്റ്റ് മൂന്നിന് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. സന്ദേശം അയച്ച വ്യക്തി പണം ആവശ്യപ്പെട്ടതായാണ് പൊലീസ് ഉദ്യോഗസ്ഥന്റെ പരാതി. വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പടെ സന്ദേശങ്ങള്‍ ലഭിച്ചതായി സംശയിക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

Related Articles

Latest Articles