Saturday, December 20, 2025

കുടുംബ‌വഴക്ക്; വീടിനു തീയിട്ടയാൾ ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ സഹോദരഭാര്യയും മരിച്ചു

കണ്ണൂർ: കുടുംബ‌വഴക്കിനെത്തുടർന്ന് ർതൃസഹോദരൻ വീട്ടിൽ മണ്ണെണ്ണയൊഴിച്ചു തീയിട്ട സംഭവത്തിൽ പൊള്ളലേറ്റ യുവതി മരിച്ചു. പാട്യം പത്തായക്കുന്നിലെ നൊച്ചോളി മടപ്പുരയ്ക്കു സമീപം ശ്രീനാരായണയിൽ രജീഷിന്റെ ഭാര്യ സുബിന (36) ആണ് മരിച്ചത്. തീയിട്ടതിന് തൊട്ടുപിന്നാലെ ഭർതൃസഹോദരൻ രഞ്ജിത് (47) ജീവനൊടുക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ അനുജൻ രജീഷും ഭാര്യ സുബിനയും ഭക്ഷണം കഴിക്കുമ്പോഴാണ് രഞ്ജിത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പൊള്ളലേറ്റ സുബിന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സുബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രജീഷിനും (43) മകൻ ദക്ഷൻ തേജിനും (6) പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. രഞ്ജിത്തിനെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

Related Articles

Latest Articles