Family interest is the main thing for Congress and RJD! Sonia's sole aim is to make her son the Prime Minister; Amit Shah said that only Narendra Modi and BJP can work for the people
പട്‌ന: കുടുംബ താത്പര്യമാണ് കോൺഗ്രസിനും ആർജെഡിക്കുമുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോണിയാ ഗാന്ധിയുടെ ഏക ലക്ഷ്യം മകനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കുക എന്നതാണ്. കോൺഗ്രസിന്റെ കൈയ്യിലെ പാവയായ ലാലു പ്രസാദ് യാദവിന്റെ ലക്ഷ്യവും മകൻ തേജസ്വി യാദവിനെ ബിഹാറിന്റെ മുഖ്യമന്ത്രിയാക്കുന്നതാണ്. ബിജെപി ഒബിസി മോർച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുടുംബമില്ലെന്ന ലാലു പ്രസാദ് യാദവിന്റെ പരാമർശത്തിന് പിന്നാലെയാണ് കുടുംബാധിപത്യത്തിനെതിരെ വിമർശനവുമായി അമിത് ഷാ രംഗത്തെത്തിയത്. പാവപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും ഭൂമി തട്ടിയെടുക്കാനാണ് ലാലു യാദവ് പ്രവർത്തിച്ചത്. സംഭവത്തിൽ ‘ഇരട്ട എഞ്ചിൻ സർക്കാർ’ ഉടൻ ഒരു സമിതി രൂപീകരിക്കുമെന്നും പാവപ്പെട്ടവരുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർജെഡിയും കോൺഗ്രസും ദീർഘകാലം അധികാരത്തിലിരുന്നിട്ടും മുൻ ബിഹാർ മുഖ്യമന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായ കർപ്പൂരി ഠാക്കൂറിനെ ആദരിച്ചില്ല. കർപ്പൂരി ഠാക്കൂറിന് ഭാരതരത്ന നൽകി ആദരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ബീഹാറിലെ ജനങ്ങൾ എപ്പോഴും ബിജെപിക്ക് പിന്തുണ നൽകിയിട്ടുണ്ട്. 2014-ൽ 31 സീറ്റുകളിലും 2019-ൽ 39 സീറ്റുകളും നേടി. ഇതേ പിന്തുണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും മാത്രമേ ബിഹാറിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…