Monday, December 15, 2025

കുടുംബ വഴക്ക് ! കൊച്ചി നായരമ്പലത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

കൊച്ചി വൈപ്പിൻ നായരമ്പലത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. കുടുംബവഴക്കിനെത്തുടർന്നാണ് സംഭവമെന്നാണ് വിവരം. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അറയ്ക്കൽ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിലവിൽ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. രണ്ട് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന വീടിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. പ്രീതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Related Articles

Latest Articles