Fans rage against BCCI after Rishabh Pant's 3rd ODI against New Zealand turns out to be a miserable failure.
ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലും റിഷഭ് പന്ത് ദയനീയ പരാജയമായി മാറിയതോടെ ബിസിസിഐക്കെതിരെ ആരാധക രോഷം. അവസാന ഏകദിനത്തിൽ 16 ബോളുകളിൽ പത്ത് റൺസ് മാത്രമാണ് പന്ത് നേടിയത്. തുടർച്ചയായി അവസരം ലഭിച്ചിട്ടും വെറും പാഴായി പോകുന്ന പന്ത് ടീമിന് തന്നെ ബാധ്യതയായി മാറുന്നുവെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച സഞ്ജു സാംസണെ പുറത്തിരുത്തിയാണ് ഒട്ടും ഫോമിൽ അല്ലാത്ത പന്തിന് ബിസിസിഐ വീണ്ടും വീണ്ടും അവസരം നൽകി കൊണ്ടിരിക്കുന്നത്. ആദ്യ ഏകദിനത്തിൽ 23 പന്തിൽ വെറും 15 റൺസ് മാത്രമായിരുന്നു പന്തിന്റെ സ്‌കോർ. ഈ മത്സരത്തിൽ സഞ്ജു സാംസണും കളിച്ചിരുന്നു. 36 റൺസുമായി സ്‌കോറിംഗിൽ മികച്ച പിന്തുണ സഞ്ജു നൽകിയിരുന്നു. രണ്ടാം ഏകദിനത്തിൽ സഞ്ജുവിന് അവസരം ലഭിച്ചില്ല. മത്സരം മഴയെ തുടർന്ന് ഉപേക്ഷിക്കുകയും ചെയ്തു.
മൂന്നാം ഏകദിനത്തിലും പന്ത് പതിവ് പോലെ പരാജയപ്പെട്ടു. ഏകദിന പരമ്പരക്ക് മുമ്പ് നടന്ന ടി20 പരമ്പരയിലും റിഷഭ് പന്ത് സമ്പൂർണ പരാജയമായിരുന്നു.ടെസ്റ്റിൽ മാത്രമാണ് റിഷഭ് പന്ത് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ളത്. എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടർച്ചയായി അദ്ദേഹം പരാജയപ്പെടുന്നതാണ് കാണുന്നത്. കണക്കുകളെല്ലാം ചൂണ്ടിയാണ് ആരാധകർ ഇക്കാര്യം വ്യക്തമാക്കുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ പന്തിനേക്കാൾ മികച്ച റെക്കോർഡ് സഞ്ജുവിന് ഉണ്ടായിട്ടും ബിസിസിഐയുടെ വൃത്തികെട്ട പൊളിറ്റിക്‌സാണ് മലയാളി താരത്തെ പുറത്തിരുത്താൻ കാരണമെന്നും ആരാധകർ ആരോപിക്കുന്നു. ആറാമതൊരു ബൗളർ കൂടി വേണമെന്ന ന്യായമാണ് സഞ്ജുവിനെ ഒഴിവാക്കാനായി ശിഖർ ധവാൻ പറഞ്ഞത്. പകരം കളിപ്പിച്ച ദീപക് ഹൂഡയും ബാറ്റിംഗിൽ അമ്പേ പരാജയമായി മാറി.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…