Monday, December 22, 2025

കര്‍ഷക സമരം: അഞ്ചിന നിർദ്ദേശങ്ങളുമായി കേന്ദ്രം; സമരത്തിൽ തീരുമാനം നാളെ

ദില്ലി: കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ. സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളിന്മേൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതായി സൂചന. സർക്കാരിന് അംഗീകരിക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് കേന്ദ്രം കർഷകരെ അറിയിച്ചു. കർഷക സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി അഞ്ചിന നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്.

എം എസ് പി പദ്ധതിയിൽ കർഷകരെ (Farmers) ഉൾപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വൈദ്യുതി ഭേദഗതി ബിൽ സംബന്ധിച്ച് എല്ലാവരുടെയും അഭിപ്രായം തേടും. നഷ്ടപരിഹാരം നൽകണമെന്നതിൽ കേന്ദ്ര സർക്കാർ ഉറപ്പ് നൽകി. കർഷകർക്കെതിരെയെടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചെന്നാണ് സൂചന.

Related Articles

Latest Articles