fashion-gold-case-investors-protest
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്. കേസിൽ മുഴുവൻ ഡയറക്ടർമാരേയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ പുരോഗമിക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. തട്ടിപ്പിനരയായ മുഴുവൻ പേരുടെയും പണം തിരികെ ലഭിക്കുന്നതിനായി നടത്തിവരുന്ന സമരവും, നിയമപരമായ ഇടപെടലും ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. പ്രശ്ന പരിഹാരത്തിനായി ലീഗ് നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് നിക്ഷേപകർ പറയുന്നു. തട്ടിപ്പിൽ എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും നാല് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരം മുൻ എംഎൽഎയും ജ്വല്ലറി ചെയർമാനുമായിരുന്ന എംസി കമറുദ്ദീൻ, മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾ എന്നിവരിൽ കേസ് ഒതുക്കാനുള്ള ശ്രമമാണ് പൊലീസിൻറെ ഭാഗത്ത് നിന്നുള്ളതെന്നും നിക്ഷേപകർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കണ്ണൂർ റൂറൽ എസ്പിക്ക് നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ഡയറക്ടർമാരുടെ വീട്ടു പടിക്കലിലേക്ക് സമരം വ്യാപിപ്പിക്കാനാണ് നിക്ഷേപകരുടെ തീരുമാനം. രണ്ടായിരത്തി ഇരുപത് ജൂൺ മാസത്തിൽ ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എംസി കമറുദ്ദീൻ, കമ്പനി മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾ ഉൾപ്പടെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. മറ്റൊരു ഡയറക്ടറായ പൂക്കോയ തങ്ങളുടെ മകൻ ഇഷാം ഇപ്പോഴും ഒളിവിലാണ്.
തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരിൽ നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ കേസ്.എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നകാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചു നൽകാത്ത സാഹചര്യത്തിൽ ആണ് പരാതി നൽകിയത്
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…